നിത്യജീവിതത്തില്‍ പിടിപെടാറുള്ള രോഗങ്ങള്‍ തടയുവാന്‍ ഇതാ ചില ഒറ്റമൂലികള്‍
നിത്യജീവിതത്തില്‍ പലരോഗങ്ങളും നമ്മേ പിടിപെടാറുണ്ട്. അവ തടയുവാന്‍ ചില പൊടികൈകളുമുണ്ട്. ഇന്ന് നാം രോഗം തടയുവാനായി ഇംഗ്ലീഷ് മരുന്നുകള്‍ ധാരാളം കഴിക്കുന്നു. എന്നാല്‍ പ്രകൃതിദത്തമായ പലതിനെയും ഉപേക്ഷിച്ചാണ് ചെറിയരോഗങ്ങള്‍ക്ക് പോലും ഇംഗ്ലീഷ്മരുന്നുകളെ ആശ്രയിക്കുന്നത്. ഈ മരുന്നുകള്‍ ശരീരാവയവങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതി കനിഞ്ഞ നല്‍കിയ വിഭവങ്ങള്‍ക്ക് തന്നെ പല രോഗങ്ങളെയും അകറ്റി നിര്‍ത്താന്‍ കഴിയും. അത്തരം ചില പൊടിക്കൈകളാണ് ചുവടെ ചേര്‍ക്കുന്നത്. 1 പനി ചുക്കും മല്ലിയുമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക. തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. 2 ജലദോഷം ചെറുനാരങ്ങാനീരില്‍ തേന്‍ചേര്‍ത്തു കഴിക്കുക. അല്പം മഞ്ഞള്‍പൊടി വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ച് ആവി കൊള്ളുക. ജലദോഷത്തെ തുടര്‍ന്നുള്ള തലയുടെ ഭാരം കുറയും. 3 തൊണ്ടവേദന ഗ്രാമ്പു ,ഏലത്തരി, എന്നിവയില്‍ ഏതെങ്കിലും വായിലിട്ടു ചവച്ചുതുപ്പുക. കല്‍ക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ചു പൊടിച്ചു ഇടവിട്ടു കഴിക്കുക. പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക. തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക. 4 ചുമ തേനും നെയ്യും കുരുമുളക് പൊ...