മരുന്നിനു തുല്ല്യം മല്ലിയില
മല്ലിയിലക്കുളള ഗുണങ്ങള്‍ പലതാണ്. കറിക്ക് മണം നല്കുന്ന ഈ ഇലയുപയോഗിച്ചാല്‍ പല രോഗത്തിനുളള മരുന്നാണ്.രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കവും ഛര്‍ദിയും മാറും.മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ആന്റി ഡയബെറ്റികായ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ചീത്ത കൊളസ്ട്രോള്‍ അകറ്റും.മല്ലിവെള്ളത്തില്‍ അല്പം പഞ്ചസാര ചേര്‍ത്ത് ഇളംചൂടോടെ കുടിയ്ക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കും.മുഖക്കുരു, ബ്ലാക്ഹെഡ്സ് തുടങ്ങിയ അകറ്റാന്‍ മല്ലിയില ജ്യൂസ് മഞ്ഞളില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മതി.
Comments
Post a Comment